ശക്തമായ മഴ; കോട്ടയത്ത് ആറുകളിലെ ജലനിരപ്പ് ഉയരുന്നു; നദിതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
river kottayam

കോട്ടയം: ജില്ലയിൽ ശക്തമായ മഴപെയ്യുന്നതിനാൽ മീനച്ചിൽ, മണിമല, മൂവാറ്റുപുഴ ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും മൂവാറ്റുപുഴയാറിൻ്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

Advertisment

രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment