/sathyam/media/media_files/2025/10/29/images-1280-x-960-px482-2025-10-29-10-24-27.jpg)
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച കോട്ടയം ഡി.സി.സി. വൈസ് പ്രസിഡണ്ടും, ജനശ്രീ കോട്ടയം മുൻ ജില്ലാ ചെയർമാനും, ജനശ്രീ സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ കെ.സി.നായരുടെ പാലായിലുള്ള വസതിയിൽ നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ. ചാത്തൻകുളത്തുള്ള വസതിയിൽ എത്തി ഭാര്യയുടെയും മക്കളുടെയും വേദനയിൽ അദ്ദേഹം പങ്ക് ചേർന്നു.
കോട്ടയം ജില്ലയിലെ കെ.എസ്.യു.വിന്റെ ആദ്യകാലനേതാക്കളിൽ പ്രമുഖനായ കെ.സി.നായർ കോൺഗ്രസിലും പോഷക സംഘടനകളിലും നിരവധി സ്ഥാനങ്ങൾവഹിച്ചിട്ടുണ്ട് .
മീനച്ചിൽ താലൂക്കിലും കോട്ടയം ജില്ലയിലും കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാന പങ്ക് വഹിച്ച നേതാവാണ് കെ.സി.നായർ .
തികഞ്ഞ ഗാന്ധിയൻ പ്രവർത്തന ശൈലി സ്വായത്തമാക്കിയ അദ്ദേഹം ആദർശ ദീപ്തമായ രാഷ്ട്രീയപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ നേതാവ് കൂടിയാണ്.
കെ.സി.നായരുടെ നിര്യാണം കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം ജന സേവനത്തിനായി സമർപ്പിച്ച നായരുടെ നിര്യാണത്തിൽ യോഗം അഗാധമായ ദുഖം രേഖപ്പെടുത്തി.
ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബുമാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പി. വി ചെറിയാൻ കൊക്കപ്പുഴ പ്രൊഫ. സതീഷ് ചൊള്ളാനി, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, വിശ്വനാഥൻകുന്നപ്പള്ളി, ജയിംസ് ചാക്കോ ജീരകത്തിൽ,അഡ്വ. എ. എസ് തോമസ്, എൻ. ബി ശിവദാസൻ നായർ നെല്ലാല, ബേബി നരിയനാനി, ശശീദ്രൻ കളപ്പുര, ഷൈനി തോമസ് പൊറ്റോടത്തിൽ തുടങ്ങിയവർ
സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us