/sathyam/media/media_files/kI9A2T8F6B6Gm9fRbwBS.jpeg)
മുളക്കുളം: ഒരു പതിറ്റാണ്ടായി തകർന്നു കിടക്കുന്ന മുളക്കുളം പഞ്ചായത്തിലെ കണ്ണംങ്കേരിക്കുന്ന് -ചെമ്മനംകുന്ന് റോഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കുഴിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരാണ് ഏറയും അപകടത്തിൽ പെടുന്നത്. കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് മുളക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പാലച്ചുവട് ഓണക്കൂർ, മൂവാറ്റുപുഴ, നമക്കുഴി, അന്ത്യാൽ, കാക്കൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴിയാണ് ആയതിനാൽ വിവിധ തരത്തിലുള്ള ധാരാളം വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നത്.
2013 ൽ കോട്ടയം ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് പൂർത്തികരിച്ച ഈ റോഡ് നാളിതുവരെ യാതൊരു അറ്റകുറ്റപണികളും നടത്തിയിട്ടില്ല. അധികാരികളെ വിവരം ധരിപ്പിച്ചപ്പോൾ മുളക്കുളം പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി ഫണ്ട് അനുവധിച്ചിട്ടണ്ടെന്നും ഉടൻ പണി നടക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, നാളിതുവരെ ഒരു പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡ് ടാർ ചെയ്തില്ലെങ്കിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us