/sathyam/media/media_files/FH9p8nZA4AXUyK4PP3xu.jpg)
ചങ്ങനാശേരി: ഇരുട്ടു വീണാൽ ചങ്ങനാശേരി നഗരം ക്രിമിനലുകളുടെ കൈപ്പിടിയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരിക്കച്ചവടം നടക്കുന്നതും ചങ്ങനാശേരിയിലാണ്. ക്രിമിനൽ സംഘങ്ങളുടെ ഒരു കൊച്ചു ഹബായി അവർ ചങ്ങനാശേരിയെ മാറ്റായെടുത്തു കഴിഞ്ഞു. സിന്തറ്റിക് ഡ്രഗായ എം.ഡി.എം.എ മുതൽ കഞ്ചാവു വരെ ചങ്ങനാശേരിയിൽ സുലഭമാണ്. യുവാക്കളാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്.
ഇവർ പണത്തിനായി മോഷണം മുതൽ ക്വട്ടേഷൻ വരെ ചെയ്യും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയത് എക്സൈസിന് ഒറ്റുകൊടുത്തെന്ന ആരോപണത്തിൽ യുവാവിനെ ക്രിമിനൽ സംഘങ്ങൾ ചേർന്നു ക്രൂരമായി മർദിച്ചിരുന്നു. യുവാവിനെ സുഹൃത്തിന്റെ ഫോണില്‍നിന്നു എസ്.എച്ച് സ്‌കൂള്‍ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറ്റി പല സ്ഥലങ്ങളില്‍ കറങ്ങി മർദ്ദനം തുടർന്നു. ഒടുവിൽ പണം അടങ്ങിയ പേഴ്‌സും ഫോണും തട്ടിയെടുത്തശേഷം ഹിദായത്ത് നഗര്‍ ഭാഗത്ത് യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ ഏഴുപേര്‍ അറസ്റ്റിലായിരുന്നു.
ഫാത്തിമാപുരം ഗ്യാസ് ഗോഡൗണ്‍ ഭാഗത്ത് തോട്ടുപറമ്പില്‍ വീട്ടില്‍ അഫ്‌സല്‍ സിയാദ് (21), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (22), തോട്ടുപറമ്പില്‍ വീട്ടില്‍ റിയാസ് നിസാദ് (23), കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ അമീന്‍ (20), ഹിദായത്ത് നഗര്‍ ഭാഗത്ത് ചതുര്‍രേവതി സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കല്‍ തടിക്കാട് രേഷ്മ ഭവനം അരുണ്‍ ബെെജു (27), ഹിദായത്ത് നഗര്‍ തോട്ടുപറമ്പില്‍ നിയാസ് നിസാദ് (28) എന്നിവരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റിലായ ബിലാൽ മജീദ് ആണ് ഒരു വർഷത്തിനിപ്പുറം മറ്റെരു മെയ് മാസത്തിൽ മകളുടെ നേരെ നടന്ന അത്രികമം തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്.
അതേസമയം, പെണ്‍കുട്ടിയെ ക്രിമനല്‍ സംഘം അപമാനിച്ച സംഭവത്തില്‍ ചങ്ങനാശേരിയിൽ പ്രതിഷേധം ശക്തമാകുയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ചങ്ങനാശേരിയിൽ ക്രിമിനൽ സംഘങ്ങൾ വിലസുന്നത് പോലീസിൻ്റെ പിടിപ്പുകേടായാണ് വിലയിരുത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയപ്പോഴാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടത് എന്നതും ഞെട്ടിപ്പിക്കുന്നതാണ്.. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.45ന് കാവാലം ബസാര്‍ ജങ്ങ്ഷനും ഒന്നാം നമ്പര്‍ ബസ് സ്റ്റാന്ഡിനുമിടയിലുള്ള മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
പെണ്‍കുട്ടികള്‍ക്കും സത്രീകള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത അവസ്ഥയ്ക്കു വിഘാതം സംഭവച്ചതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. സംഭവം അറിയിച്ചിട്ടും എം.എൽ.എ. ഇടപെട്ടിട്ടും പോലീസ് എത്താന്‍ വൈകിയതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ വേണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്.
മുളകുപൊടിയും മാരകായുധങ്ങളുമായി ഏതുസമയവും അക്രമം നടത്താന്‍ തയാറായി നടക്കുന്ന ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യുകതന്നെ വേണമെന്നാണ് വ്യാപാരികളടക്കം ആവശ്യപ്പെടുന്നത്. എന്നാൽ സംഭവത്തിൽ അക്രമം നടത്തിയ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി മുഖം രക്ഷികാനുള്ള നടപടിയാണ് പോലീസ് നോക്കുന്നത്.
അറസ്റ്റിലായ കുറിച്ചി എസ്പുരം കുഞ്ഞന്‍കവല ഭാഗത്ത് ചാലുമാട്ടുതറ അരുണ്‍ ദാസ് (25), ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (24), ഫാത്തിമപുരം കപ്പിത്താന്‍പടി ഭാഗത്ത് തോട്ടുപറമ്പില്‍ അഫ്‌സല്‍ സിയാദ് (കുക്കു-22) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.