Advertisment

ഇല്ലിക്കല്‍കല്ല് കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു; മിന്നലേറ്റ പെണ്‍കുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയില്‍ ! മിന്നലേറ്റത് കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക്

തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്തു സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
lightning

കോട്ടയം: ഇല്ലിക്കല്‍ കല്ല് കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികള്‍ക്കാണു പരിക്കേറ്റത്. ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥികളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണു സംഭവം. മിന്നലേറ്റ പെണ്‍കുട്ടിയുടെ കഴുത്തിലെ മാല കരഞ്ഞുപോയി.

Advertisment

തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്തു സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡി.ടി.പി.സി ജീവനക്കാര്‍ ചേര്‍ന്നു ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Advertisment