മരങ്ങാട്ടുപിള്ളിയില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ്. സ്വതന്ത്ര 14-ാം വാര്‍ഡ് മെമ്പര്‍ ഗ്രസിക്കുട്ടി ചേലയ്ക്കാപ്പിള്ളി പ്രസിഡന്‍റ്,  സിപിഐ (എം) മെമ്പര്‍ സബിന്‍ലാല്‍ ബാബു (വാര്‍ഡ്-6) വെെസ് പ്രസിഡന്‍റ്

New Update
marangattupilli

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളിയില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തില്‍. സ്വതന്ത്ര 14-ാം വാര്‍ഡ് മെമ്പര്‍ ഗ്രസിക്കുട്ടി ചേലയ്ക്കാപ്പിള്ളി പ്രസിഡന്‍റ്,  സിപിഐ (എം) മെമ്പര്‍ സബിന്‍ലാല്‍ ബാബു (വാര്‍ഡ്-6) വെെസ് പ്രസിഡന്‍റ്.

Advertisment

marangattupilli-2

യു.ഡി.എഫ്-6, എല്‍.ഡി.എഫ്-6, ബി.ജെ.പി.
-3 എന്ന ക്രമത്തില്‍ 15 അംഗ ഭരണസമിതിയില്‍ മൂന്ന് മുന്നണികളും മത്സരിച്ചതിനെ തുടര്‍ന്ന് തുല്യത വന്ന എല്‍.ഡി.എഫ്-യു.ഡി.എഫ് നറുക്കെടുപ്പു പോരാട്ടത്തില്‍ രാവിലെ യു.ഡി.എഫ് സഥാനാര്‍ത്ഥി ഗ്രേസിക്കുട്ടിയും ഉച്ചകഴിഞ്ഞ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സബിന്‍ലാലും വിജയിച്ചു. 

marangattupilli-3

പ്രസിഡന്‍റിന് റിട്ടേണിംഗ് ഓഫീസറും, വെെ.പ്രസിഡന്‍റിന് പ്രസിഡന്‍റും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടല്‍ന്നു നടന്ന അനുമോദന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് എ.എസ്. ചന്ദ്രമോഹനന്‍ , കെ.ഡി. ബിനീഷ്, മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍ , തുളസീദാസ്, ബിനീഷ് ഭാസ്ക്കരന്‍ , റോബിന്‍ കരിപ്പാത്ത്, ജോസ്മോന്‍ ജേക്കബ്, മമത ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment