ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/cbTFS6vpiyrkezl5GZ0j.jpg)
കോഴിക്കോട്: കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദര മാരാര്‍ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Advertisment
ഭാര്യ: പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്.
മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ വെച്ച് നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us