രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയില്‍ തടയുമെന്ന് മുന്നറിയിപ്പ്

സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.

author-image
shafeek cm
New Update
eangapuzha block

താമരശ്ശേരി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.

Advertisment

ആശുപത്രി, എയര്‍പ്പോര്‍ട്ട്, റെയിൽവേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പര്‍:+91 94979 90122

ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഇതുവഴി വരാതിരിക്കുക.

Advertisment