പെരിന്തൽമണ്ണയിൽ കെ എസ് ആർ ടി സി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാൾ സുനിലിനെ മർദിക്കുകയായിരുന്നു . ഇതിനുപിന്നാലെയാണ് ഓട്ടോയിൽ തുണിയിൽപൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താൻ ശ്രമിച്ചത്.

author-image
shafeek cm
New Update
man stab peri

മലപ്പുറം: കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾറഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

തിങ്കളാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസിൽ ഡ്യൂട്ടിക്ക് കയറാനായാണ് സുനിൽ സ്വകാര്യകാറിൽ ഡിപ്പോയിലെത്തിയത്. എന്നാൽ, വഴിയിൽ തടസ്സം സൃഷ്ടിച്ച് അബ്ദുൾ റഷീദ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു.

ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാൾ സുനിലിനെ മർദിക്കുകയായിരുന്നു . ഇതിനുപിന്നാലെയാണ് ഓട്ടോയിൽ തുണിയിൽപൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താൻ ശ്രമിച്ചത്. എന്നാൽ സുനിൽ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു. അതെ സമയം ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

malappuram
Advertisment