Advertisment

അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ശുദ്ധമായ പാൽ ഉത്പാദനതിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

author-image
nidheesh kumar
New Update
amrutha agricultural students-4

കോയമ്പത്തൂർ: റൂറൽ ആഗ്രികള്‍ച്ചറല്‍ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ശുദ്ധമായ പാൽ ഉത്പാദനതിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പാൽ വളരെ വേഗം നശിക്കുന്നതാണ്, പാലിൽ ഉയർന്ന പ്രോട്ടീൻ കണ്ടന്‍റ് നിലയുണ്ട്. അതുകൊണ്ട് തന്നെ ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാക്കി പാലിനെ മാറ്റുന്നു.

ഡയറി ഫാമിംഗിലെ ശുദ്ധമായ പാൽ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ശുചിത്വം മാത്രമല്ല, ആൻറിബയോട്ടിക്കുകൾ, അഫ്ലാറ്റോക്സിൻ, കീടനാശിനികൾ തുടങ്ങിയ അവശിഷ്ടങ്ങൾ ഒന്നും തന്നെ പാലിൽ ഉണ്ടാവരുത്. പാലിൽ ആൻറിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങളും ഉയർന്ന അളവിലുള്ള അഫ്ലാറ്റോക്സിനുകളും മായവും ഉണ്ടെങ്കിൽ അത് മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ, ശുദ്ധമായ പാൽ ഉൽപാദന രീതികൾ അത്യന്താപേക്ഷിതമാണ്.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Advertisment