ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും കരയ്‌ക്കെത്തിച്ചു

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. നാല് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘം കുളിക്കാനിറങ്ങിയ ഉടൻ പുഴയിൽ പൊടുന്നനെ ജലനിരപ്പുയരുകയായിരുന്നു.

author-image
shafeek cm
New Update
chittoor riverr

പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും കരയ്‌ക്കെത്തിച്ചു. കുളിക്കാനിറങ്ങിയവരാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. നർണി ആലാംകടവ് കോസ്‌വേക്ക് താഴെയാണ് സംഭവം. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Advertisment

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. നാല് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘം കുളിക്കാനിറങ്ങിയ ഉടൻ പുഴയിൽ പൊടുന്നനെ ജലനിരപ്പുയരുകയായിരുന്നു. ഇതോടെ ഇവർ പുഴയ്ക്ക് നടുവിൽ പെട്ടു. ഉടൻ തന്നെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.

palakkad
Advertisment