/sathyam/media/post_banners/c7iUKvzF5JHfohG3C9zz.webp)
പാലക്കാട്: അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അമിത വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. പാലക്കാട് പിരായിരി പിഎച്ച്‌സി നഴ്‌സ് ചാരുലതയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു നടപടിക്കടിസ്ഥാനമായ പരാതി ഉയര്‍ന്നത്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ ആണ്‍കുഞ്ഞിനാണ് നഴ്‌സ് കുറിപ്പില്ലാത്ത വാക്‌സിന്‍ നല്‍കിയത്.
കുഞ്ഞിനെ കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിസിജിയുടെ കുത്തിവെപ്പ് എടുക്കുന്നതിനായിരുന്നു കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രണ്ടാം മാസത്തില്‍ എടുക്കേണ്ട വാക്‌സിന്‍ കൂടി എടുത്തുവെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നിലധികം തവണ കുട്ടിയെ കുത്തിവെക്കുന്നത് കണ്ട ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമിതമായി വാക്‌സിനുകള്‍ എടുത്തതായി കണ്ടെത്തിയത്.
രണ്ടാം മാസത്തില്‍ എടുക്കുന്ന പോളിയോ വാക്‌സിന്‍, ഒന്നരമാസത്തില്‍ എടുക്കേണ്ട റോട്ട വാക്‌സിന്‍, പിസിവി, ഐപിവി ഉള്‍പ്പടെയുള്ള വാക്‌സിനുകളാണ് കുട്ടിക്ക് നല്‍കിയത്. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us