New Update
/sathyam/media/media_files/2025/06/09/hwusTh8NnaDz8DgBR26H.jpg)
കാഞ്ഞിരപ്പുഴ: സ്റ്റിൽ എഫ്‌സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ എൽ.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ " വിജയോത്സവം 2025 " അനുമോദനം സംഘടിപ്പിച്ചു.
Advertisment
പരിപാടി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പ്രദീപ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പൊറ്റശ്ശേരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ മൈക്കിൾ, പഞ്ചായത്തംഗം ഷാജഹാൻ, പൊറ്റശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയ് ജോസഫ്, അക്കിയംപാടം അംഗനവാടി ടീച്ചർ സുന്ദരി പ്രകാശ്, പൊതുപ്രവർത്തകനായ ഷെഫീക്ക് അക്കിയംപാടം, ക്ലബ്ബ് സെക്രട്ടറി ഷിഹാബ്, പ്രസിഡൻ്റ് ഷെബീർ, ട്രഷറർ അസീസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്തംഗം ഷാജഹാൻ ക്ലബ്ബിന് സ്പോർട്സ് കിറ്റ് നൽകി.