കേരളത്തിലെ വനമേഖലകളിൽ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ വൻ കുറവ്

ഈ വർഷം നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 1402 ആനകളുടെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട് ലാൻഡ് സ്കേപ്പിൽ നടത്തിയ കണക്കെടുപ്പിൽ കടുവകളുടെ എണ്ണം 2018ലെ 120ൽ നിന്ന് 84 ആയി കുറഞ്ഞു

author-image
admin
New Update
kerala

തിരുവനന്തപുരം ∙ കേരളത്തിലെ വനമേഖലകളിൽ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ വൻ കുറവ്.  ഈ വർഷം നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 1402 ആനകളുടെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട് ലാൻഡ് സ്കേപ്പിൽ നടത്തിയ കണക്കെടുപ്പിൽ കടുവകളുടെ എണ്ണം 2018ലെ 120ൽ നിന്ന് 84 ആയി കുറഞ്ഞു. സംസ്ഥാനത്തെ കാട്ടാനകളുടെയും വയനാട് മേഖലയിലെ കടുവകളുടെ കണക്കുകളുമാണ് വനം വകുപ്പ് നടത്തിയത്. ഏപ്രിൽ 10 മുതൽ മേയ് 25 വരെ കടുവകളുടെയും, മേയ് 17 മുതൽ 19 വരെ കാട്ടാനകളുടെയുമാണ് കണക്കെടുത്തത്.  

Advertisment

റിപ്പോർട്ടുകൾ വനം മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങും മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. എണ്ണമെടുത്തുള്ളതും (ബ്ലോക് കൗണ്ട്), ആനപ്പിണ്ടത്തിലൂടെയുമുള്ള രീതികളാണ് കാട്ടാനകളുടെ കണക്കെടുപ്പിൽ സ്വീകരിച്ചത്. ബ്ലോക് കൗണ്ടിലെ വിവരങ്ങൾ പ്രകാരം കേരളത്തിലെ വനങ്ങളിലെ കാട്ടാനകളുടെ എണ്ണം 1920(1914 നും 1926നും ഇടയിൽ)ഉം, ആനയുടെ സാന്ദ്രത(ഡെൻസിറ്റി)ഒരു ചതുരശ്ര കിലോമീറ്ററിൽ 0.20ഉം ആണെന്നും കണ്ടെത്തി. 

ആനപ്പിണ്ടം അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പിൽ ആനകളുടെ എണ്ണം 2386ഉം സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 0.25 ആയും തെളിഞ്ഞു. ബ്ലോക് കൗണ്ടിൽ ശാസ്ത്രീയ രീതി അവലംബിച്ചതിനാൽ കൃത്യത കൂടുതലാണെന്ന് വനം മേധാവി ബെന്നിച്ചൻ തോമസ് പറഞ്ഞു.

Elephants tigers Decrease
Advertisment