കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈന്‍ സി ജോസ് ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദ്ദനമേറ്റ ജിനീഷ്.

author-image
shafeek cm
New Update
kunnamkulam yuvavu

തൃശൂര്‍: കുന്നംകുളത്ത് യുവാവിനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷിനെ(25)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 20ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് യുവാവിനെ നേരെ ആക്രമണം ഉണ്ടായത്.

Advertisment

ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈന്‍ സി ജോസ് ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദ്ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെ വീടിന് സമീപത്ത് വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയതിനു ശേഷം തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment