യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു; തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കും; നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും: വിജയാഹ്ലാദത്തില്‍ സുരേഷ് ഗോപി

യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നുവെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Hs

തൃശൂര്‍: യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നുവെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്കു ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു. അതെന്‍റെ ഹൃദയത്തില്‍ വന്നിരിക്കുന്നു. ഇനി അതെടുത്ത് എന്‍റെ തലയില്‍ വക്കും. ഞാന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും. വഞ്ചിക്കില്ല, ചതിക്കില്ല''-സുരേഷ് ഗോപി പ്രതികരിച്ചു.

Advertisment