എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ല, കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു; എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം വോട്ട് ! സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായുണ്ടായ ട്രെന്‍ഡ് എന്തുകൊണ്ട് തൃശൂരില്‍ സംഭവിച്ചില്ല ? യുഡിഎഫും ഉത്തരം പറയണം: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് വി.എസ്. സുനില്‍കുമാര്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേഡര്‍ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vs sunil kumar-2

തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേഡര്‍ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

 2019നെ അപേക്ഷിച്ച് വോട്ടില്‍ വര്‍ധനവുണ്ടായി. എന്നാല്‍ കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ട് നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്തേക്ക് പോയതും വളരെ ഗൗരവത്തോടെ പരിശോധിക്കണം. ഈ സന്ദര്‍ഭത്തില്‍ വിവാദത്തിന് താത്പര്യപ്പെടുന്നില്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

മതേതരത്വത്തിന് വേണ്ടി വര്‍ഗീയതക്കെതിരായുള്ള പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ട് ഈ പരാജയത്തിന്റെ പേരില്‍ നിരാശപ്പെടില്ല. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടവുമായി മുന്നോട്ടുപോകും. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായുണ്ടായ ട്രെന്‍ഡ് എന്തുകൊണ്ട് തൃശൂരിലുണ്ടായില്ല. അതിനുത്തരം പറയേണ്ടത് എല്‍ഡിഎഫ് മാത്രമല്ല, യുഡിഎഫ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment