New Update
/sathyam/media/media_files/lD6moW2fJu8CgMrOzkW6.jpg)
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിലെ മാധ്യമങ്ങൾ അഭിനന്ദനാർഹമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതേസമയം, പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുള്ള നിർദേശവും മന്ത്രി പങ്കുവച്ചിരുന്നു.
Advertisment
എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകർന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തിൽ പറയിക്കാതിരിക്കുക, കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ടെങ്കിൽ അവരുടെ മാതാപിതാക്കളുടേയോ രക്ഷകർത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക, ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയിൽ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി മാധ്യമങ്ങൾ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.