നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

author-image
shafeek cm
New Update
nedumpoyil road

മാനന്തവാടി: നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.

Advertisment

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്. 24 മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തിയതായാണ് വിവരം.

Advertisment