/sathyam/media/media_files/2025/11/11/a1a272a0-7b76-4603-9a36-d06d160338f1-2025-11-11-19-38-06.jpg)
പാലാ : വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം കാരുണ്യ ശുശ്രൂഷയുടെ 70 വർഷം പൂർത്തിയാക്കുന്നു . 1954 ഡിസംബർ 11ന് കിഴതടിയൂർ CMI ആശ്രമത്തിൻ്റെ ആദ്യപ്രീയോർ ആയ/ ബഹുമാനപ്പെട്ട ആൻഡ്രൂസ് പുണോലിലച്ചൻ്റെ പിൻതുണയോടെ/ വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ അംഗങ്ങളുടെ തീവ്രമായ ആഗ്രഹത്താലും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ ആശീർവ്വദത്താലും ആരംഭിച്ച ഒരു അഗതിമന്ദിരം ആണിത്.
ഒരു വർഷത്തിനുശേഷം ഇതിൻ്റെ ഭരണ ചുമതല സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി പാലായിലുള്ള സി എം ഐ ആശ്രമത്തെ ഏൽപ്പിച്ചു. ഏകദേശം 28 വർഷത്തോളം CMI ആശ്രമത്തിൻ്റെ മേൽനോട്ടത്തിലായിരുന്ന ഈ വൃദ്ധ മന്ദിരത്തിൻ്റെ ചുമതല പിന്നീട് എസ് ഡി സിസ്റ്റേഴ്സിനെ ഏല്പിച്ചു.
എസ് ഡി യുടെ അത്മായ കൂട്ടായ്മയായ Friends of the Destitute ഇവിടെയും സജീവമായി പ്രവർത്തിക്കുന്നു . ഇവിടുത്തെ റെസിഡന്റിൽ അസോസിയേഷൻ ഭാരവാഹികൾ ,വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ ,മുൻസിപ്പൽ കൗൺസിലർ ,മാതൃ-പിതൃ വേദി അംഗങ്ങൾ ,അയൽവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ഇതിലെ അംഗങ്ങൾ ആണ്. ശ്രദ്ധേയമായ ദൈവ പരിപാലനയുടെ .ഈ കാരുണ്യ ഭവനം, അനേകർക്ക് പ്രചോദനവും മാർഗദർശനവും നൽകുന്ന ഒരു ഭവനം കൂടി ആണ്.
2025 നവംബർ 15 -ാം തീയതി മൂന്നുമണിക്ക് സെയിന്റ് വിൻസൻറ് ഹൗസിൽ വെച്ച് ഈ സ്ഥാപനത്തിൻറെ സപ്തതിയും വയോജന ദിനാചരണവും ആഘോഷിക്കുന്നു . ഈ കുടുംബ സംഗമത്തിലേക്ക് ഏവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു .
സമ്മേളനത്തിൽ പങ്കെടുത്തവർ : മദർ സുപ്പീരിയർ:സിസ്റ്റർ അമല അറയ്ക്കൽ എസ് ഡി സിസ്റ്റർ മേരി ജയിൻ എസ് ഡി സിസ്റർ ആനീസ് വാഴയിൽ എസ് ഡി ബിജോയ് മണർകാട്ട് ജോസ് പാലിയേക്കുന്നേൽ ജോബ് അഞ്ചേരിയിൽ ഫിലിപ്പ് വാതക്കാട്ടിൽ സോജൻ കല്ലറയ്ക്കൽ ജോസഫ് മറ്റം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us