Advertisment

കാസര്‍കോട് കൊവിഡ് സാമൂഹിക വ്യാപനം അറിയുന്നതിനായി പരിശോധനയ്‌ക്കെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

New Update

കാസർകോട്: കൊവിഡ് സാമൂഹിക വ്യാപനം അറിയുന്നതിനായി പരിശോധനക്കെത്തിയ സംഘത്തെ നാട്ടുകാർ തഞ്ഞു. കാസർകോട് കുമ്പളയിലാണ് സംഭവം. പെർവാർഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തെയാണ് സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാരിൽ ഒരു വിഭാഗം തടഞ്ഞത്.

സ്രവം ശേഖരിക്കാനെത്തിയ ആരോഗ്യപ്രവർത്തകരിൽ നിന്ന് കൊവിഡ് പകരുമോയെന്ന ഭീതി കൊണ്ടാണ് നാട്ടുകാർ പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് വിവരം. ഇവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment