ഡല്‍ഹി : ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഏപ്രിൽ 15ഓട് കൂടി രാജ്യത്ത് 8.2 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായേനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച്ചത്തെ വാർത്താ സമ്മേളനത്തിനിടയിൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യവും വ്യക്തമാക്കി യത്.
/sathyam/media/post_attachments/W7kSa7bbVPRYFwPLSqk3.jpg)
"കണക്കുകൾ വച്ച് പരിശോധിക്കുമ്പോൾ ഈയൊരു സമയത്ത് കേസുകളുടെ എണ്ണത്തിൽ 41 ശതമാനം വർദ്ധനവ് സംഭവിക്കേണ്ടതായിരുന്നു. ഏപ്രിൽ 11 ആവുമ്പോഴേക്കും 2.08 ലക്ഷവും 15 ആവുമ്പോഴേക്കും 8.2 ലക്ഷം രോഗികളും ഉണ്ടായേനെ. ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ആ സാഹചര്യത്തെ തടുക്കാനായത്," ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.
ലോക്ക്ഡൗൺ ഇല്ലാതെ മറ്റ് നടപടികൾ മാത്രമാണ് സ്വീകരിച്ചതെങ്കിൽ ഏപ്രിൽ 11 ആവുമ്പോഴേക്ക് 45,370 പേരിലും ഏപ്രിൽ 15 ആവുമ്പോഴേക്ക് 1.2 ലക്ഷം പേരിലും കൊവിഡ് ബാധ സ്ഥിരീകരിച്ചേനെ എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം, 7,529 ആയി ഉയർന്നു. ഇന്നലെ മാത്രം 1035 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,666 കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. തമിഴ് നാട്ടിൽ 911 പേരും ഡൽഹിയിൽ 903 പേരും രോഗം പിടിപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 110 പേരും മധ്യപ്രദേശിൽ 33 പേരും ഗുജറാത്തിൽ 22 പേരും കൊവിഡ് 19 പിടിപ്പെട്ട് മരിച്ചതായാണ് റിപ്പോർട്ട്.