Advertisment

കൊവിഡ് : ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളേക്കും ഇന്ത്യ രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയിലേയ്ക്കെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് , പട്ടിണിയിലാകുക 40 കോടി ജനങ്ങള്‍

New Update

ഡല്‍ഹി : കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളേക്കും ഇന്ത്യ രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയിലേയ്ക്കെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 400 മില്യണ്‍ (40 കോടി) തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളപ്പെടാമെന്നാണ് യുഎന്‍ പറയുന്നത്.

Advertisment

publive-image

സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 195 മില്യണ്‍ (19.5 കോടി) പേര്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ 6.7 ശതമാനം തൊഴില്‍സമയം നഷ്ടപ്പെടാമെന്ന് യുഎന്‍ തൊഴില്‍ സംഘടനയായ ഐഎല്‍ഒ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും മോശമായ പ്രതിസന്ധി എന്നാണ് ILO Monitor 2nd edition: COVID-19 and the world of work എന്ന റിപ്പോര്‍ട്ടില്‍ കൊറോണ വ്യാപനത്തെക്കുറിച്ച് പറയുന്നത്.

ഐടി മേഖലയിലടക്കം വിവിധ മേഖലകളില്‍ വലിയ തോതില്‍ തൊഴിനഷ്ടമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്്.

covid 19 lock down corona virus corona world
Advertisment