സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും; 17-ാം തീയതി മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

Advertisment

publive-image

എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്.

കെഎസ്ആർടിസി കൂടുതൽ സർവ്വീസുകളുമുണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്.

തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.

lock down kerala
Advertisment