കൊല്ലത്ത് അളിയന്‍ മരിച്ചെന്ന് സത്യവാങ് മൂലം നല്‍കി ഓട്ടോയിൽ യുവാവിന്റെ യാത്ര…പോലീസ് ‘മരണ’ വീട്ടിലെ നമ്പര്‍ വാങ്ങി വിളിച്ചപ്പോൾ ഫോണ്‍ എടുത്തത് പരേതൻ …. സ്വന്തം മരണവിവരം അറിഞ്ഞ അളിയനും ഞെട്ടി!….യുവാവിനെതിരെയും ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവറിനെതിരെയും കേസെടുത്ത് പോലീസ്

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, March 26, 2020

കൊല്ലം: സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ പൊലീസിനെ വെട്ടിച്ച്‌ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയില്‍ താമരക്കുളത്തേക്കു പോയ യുവാവാണ് പിടിയിലായത്.

അളിയന്‍ മരിച്ചെന്ന് സത്യവാങ് മൂലം നല്‍കിയായിരുന്നു യാത്ര. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്. സംശയം തോന്നിയ പൊലീസുകാര്‍ ‘മരണ’ വീട്ടിലെ നമ്ബര്‍ വാങ്ങി വിളിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോണ്‍ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയന്‍ തന്നെയായിരുന്നു. സ്വന്തം മരണവിവരം അറിഞ്ഞ ഇയാള്‍ ഞെട്ടി!.

യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവര്‍ ശ്രീപാലിന് (40) എതിരെയും കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരം ആനയറ സ്വദേശിയാണ് ശ്രീപാലന്‍.

×