Advertisment

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്

New Update

ഫിലിപ്പീന്‍സ് : കൊറോണയെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്. ഫിലിപ്പീന്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു മാസം നീളുന്ന ലോക്ഡൗണ്‍ രണ്ടാഴ്ച്ച പിന്നിട്ടപ്പോഴാണ് പ്രഖ്യാപനം. ഇതു സംബന്ധിച്ച്‌ പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

 

കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യ സാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച്‌ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഇതിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ ഡ്യുട്ടേര്‍ട്ട് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഭാഷയിലും ഇംഗ്ലീഷിലും പ്രസിഡന്റ് സന്ദേശം കൈമാറി.

'ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. വിഷമം പിടിച്ച ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തല്‍ക്ഷണം വെടിവച്ച്‌ കൊല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.

lock down philiphian president
Advertisment