ലോക്ക്ഡൗണ്‍; ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കള്‍ക്കുള്ള വാറന്‍റി നീട്ടി നല്‍കി

New Update

ന്യൂഡല്‍ഹി കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള വാറന്‍റി നീട്ടി നല്‍കി ടാറ്റ മോട്ടോഴ്സ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതിന് കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Advertisment

publive-image

വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം നല്‍കുന്നുണ്ട്. ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

അതോടൊപ്പം ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന എല്ലാവര്‍ക്കുമുള്ള വാറന്റി കാലയളവ്, 'സുരക്ഷ എഎംസി' എന്നിവ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ് സുരക്ഷ'യിലെ എല്ലാ സജീവ കരാറുകളുടെയും സാധുത ഒരു മാസത്തേക്ക് കൂടി നീട്ടി.

lock down tata motors
Advertisment