ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ 10.44നായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു അദ്ദേഹം. ആനന്ദിന്റെ ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്.
/sathyam/media/post_attachments/fawxGLo7R3o75v9WEUbp.jpg)
അതേസമയം പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലോക്ക്ഡൗണായതിനാല്‍ പോകാനാകില്ല. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയെന്ന ഉത്തരവാദിത്തം നിറവേറ്റണം. അതുകൊണ്ട് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ലോക്ക്ഡൗണ്‍ കാരണം നാളെ പിതാവിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. ചടങ്ങുകളില്‍ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ അമ്മയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംസ്‌കാരം. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗത്തിനിടെയാണ് യോഗി അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു.