സ്റ്റേഷനിൽ ഇറങ്ങി സാഷ്ടാoഗപ്രണാമം ചെയ്തശേഷം ഭൂമിയിൽനിന്ന് മണ്ണെടുത്ത് നെറ്റിയിൽ തിലകം ചാർത്തി - ലോക് ഡൌണിനു ശേഷം നാട്ടിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ ജനിച്ച മണ്ണില്‍ കാലുകുത്തിയതിങ്ങനെ !

New Update

publive-image

മാ തുച്ചേ സലാം !

ജന്മഭൂമി അമ്മയെപ്പോലെ പ്രിയതരമാണ്‌ എല്ലാവർക്കും. എന്തുവിഷമമുണ്ടായാലും അമ്മയുടെ സാമീപ്യം നമുക്കേകുന്ന സാന്ത്വനം പോലെയാണ് അന്യനാട്ടിൽ ആപത്തുവരുമ്പോൾ എത്രയും വേഗം നാടണയുക എന്നത്.

Advertisment

പട്ടിണിയാണെങ്കിലും അത് ജനിച്ച നാട്ടിലായാൽ സഹിക്കാൻ തയ്യാറാണെന്ന നിലപാടാണ് മിക്കവർക്കും. ജീവൻ പണയം വച്ചും കിലോമീറ്ററുകളോളം കാൽനടയായി പതിനായിരങ്ങൾ നടന്നുനീങ്ങുന്ന കാഴ്ച നാം കാണുകയാണ്.

ചിത്രം , നാഗ്‌പൂരിൽ നിന്ന് ഇന്നലെ (07/05 ന് ) ബീഹാറിലെ മുസാഫർപൂരിനു വന്ന ട്രെയിനിൽ വന്നിറങ്ങിയ ബീഹാർ സ്വദേശികളായ യുവാക്കൾ മുസാഫർപൂർ സ്റ്റേഷനിൽ സാഷ്ടാoഗപ്രണാമം ചെയ്തശേഷം ഭൂമിയിൽനിന്ന് മണ്ണെടുത്ത് നെറ്റിയിൽ തിലകം ചാർത്തിയശേഷമാണ് അവർ ഗ്രാമത്തിലേക്ക് മടങ്ങിയത്.

kanappurangal
Advertisment