പുതുച്ചേരി: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ രണ്ടാം തവണയും പോലീസ് കേസെടുത്തു . കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോണ്‍ കുമാറിനെതിരെയാണ് കേസെടുത്തത്.
/sathyam/media/post_attachments/BhObHLyze7rW3NHZNg3q.jpg)
എംഎല്‍എയുടെ ഗ്രാമത്തില്‍ നൂറ്റമ്ബതോളം പേര്‍ക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തതിനാണ് കേസെടുത്തത്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എംഎല്‍എ അരി വിതരണം നടത്തിയത്. നെല്ലിത്തോപ്പില്‍ തിങ്കളാഴ്ച ജോണ്‍ കുമാര്‍ നടത്തിയ അരിവിതരണത്തിനെതിരെ റവന്യു വിഭാഗം പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസവും എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തിരുന്നു.