തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം രണ്ടാംഘട്ട അൺലോക്ക് ഇളവുകൾ തീരുമാനിക്കും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം.
/sathyam/media/post_attachments/wAVNYkjqwzIxwVzCaLqr.jpg)
ഇന്നലെ ടിപിആർ പത്തിൽ താഴെ എത്തിയിരുന്നു. അത് ഇന്നും തുടർന്നാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ തുറക്കുന്നത്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകൾ ചർച്ചയാകും.
കൂടുതൽ സമയം കടകൾ തുറന്ന് പ്രവർത്തിക്കുക, ജിമ്മുകളുടെ പ്രവർത്തനാനുമതി എന്നിവയും പരിഗണിച്ചേക്കാം. സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങൾ മാറ്റിയേക്കും. വാരാന്ത്യ ലോക്ഡൗൺ തുടരാനാണ് സാധ്യത.