രാജ്യം ഡിസംബര്‍ ഒന്നു മുതല്‍ ലോക്ഡൗണിലേക്ക്...യാഥാര്‍ത്ഥ്യം എന്ത് ?

New Update

രാജ്യത്ത് വീണ്ടും ലോകഡൗണ്‍ വരുന്നു ! ഡിസംബര്‍ ഒന്നു മുതല്‍ ഒരുമാസത്തേക്കാണ് ലോക്ഡൗണ്‍.

Advertisment

വാട്ട്‌സ്ആപ്പില്‍ കണ്ട മെസേജ് അടുത്ത സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലേക്കും ഫോര്‍വേര്‍ഡ് ചെയ്യും മുമ്പ് ഇതു വാസ്തവമാണോ എന്നു നിങ്ങള്‍ അന്വേഷിച്ചോ... കോവിഡ് വന്നതിനു ശേഷം രാജ്യത്ത് വ്യാജവാര്‍ത്തകളുടെ ഒരു പെരുമഴതന്നെ ഉണ്ടായി എന്നതാണ് സത്യം.

എന്താണ് ഇപ്പോള്‍ പ്രചരിക്കുന്ന ലോക്ഡൗണ്‍ സംബന്ധിച്ച വാര്‍ത്തയുടെ നിജസ്ഥിതി.

രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

എന്നാല്‍ നമ്മള്‍ സോഷ്യല്‍മീഡിയയില്‍ വായിക്കുന്നതെല്ലാം സത്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുതിനും പ്രചരിപ്പിക്കുന്നതിനും മുമ്പ് അവയിലെ വസ്തുതകള്‍ പരിശോധിക്കണം.

ഡിസംബര്‍ 1 മുതല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള ഒരു ട്വീറ്റാണ് ഇപ്പോള്‍ ഏറ്റവും പുതിയ വ്യാജന്‍. ട്വീറ്റ് മോര്‍ഫ് ചെയ്തതാണെന്നും ഇപ്പോള്‍ അണ്‍ലോക്കിന്റെ പാതയിലാണ് രാജ്യമെന്നും കേന്്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും തടയുന്നതിനായി 2019 ഡിസംബറിലാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്.

സ്ഥിരീകരിക്കാത്ത ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കിടരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം വിശ്വസിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നു.

lock down
Advertisment