ലോക്ഡൗൺ ലംഘനം:  സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി…ആദ്യ അറസ്റ്റ് എറണാകുളത്ത്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 2, 2020

കൊച്ചി: ലോക്ഡൗൺ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റുചെയ്തു.


പൊലീസിന്‍റെ ഡ്രോൺ പരിശോധനയിൽ സോജനടക്കം കുറച്ചുപേർ പുറത്തിറങ്ങിയതായി ബോധ്യപ്പെട്ടു. വീട്ടിലേക്ക് പോകാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല.

സോജൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടർന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

×