New Update
Advertisment
ഡല്‍ഹി : കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച കര്‍ഫ്യുവിന്‍റെ ഗൈഡ് ലൈന്‍സില്‍ മദ്യം അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഇല്ല. ഇതോടെ എന്ത് വന്നാലും ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറന്നിരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാശി നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രം പ്രഖ്യാപിച്ച കര്‍ശന കര്‍ഫ്യു ലംഘിച്ച് മദ്യശാലകള്‍ തുറക്കണമെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാകും. അഥവാ തുറന്നിരുന്നാലും അവിടെയ്ക്ക് ആളുകള്‍ എത്തുന്ന സാഹചര്യം അനുവദിക്കാന്‍ സാധ്യതയില്ല. ഇതോടെ കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് മുന്നില്‍ മദ്യ ലോബിയുടെ ആഗ്രഹങ്ങള്‍ വിഫലമാകാനാണ് സാധ്യത.