മമ്മൂട്ടിയുടെ ലോക്ക് ഡൗണ്‍ ചലഞ്ചിനെക്കുറിച്ച്‌ മനസ് തുറന്ന് നടന്‍ ദുല്‍ഖര്‍

ഫിലിം ഡസ്ക്
Tuesday, August 4, 2020

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ലോക്ക് ഡൗണ്‍ ചലഞ്ചിനെക്കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോള്‍ ഒരു പേഴ്സണല്‍ റെക്കോര്‍ഡ് അടിക്കാനുള്ള ശ്രമത്തിലാണ് വാപ്പച്ചി എന്ന് ദുല്‍ഖര്‍ പറയുന്നു.

‘ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല. ഗേറ്റിനുവെളിയില്‍ പോലും പോയിട്ടില്ല എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കട്ടെ എന്നാണ് ഇപ്പോഴത്തെ ചലഞ്ച്. വെറുതെയൊരു ഡ്രൈവിന് പുറത്തു പോയ്ക്കൂടെ എന്ന് ഞാന്‍ ചോദിക്കാറുണ്ട്. അദ്ദഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്‌’-ദുല്‍ഖ‌ര്‍ പറഞ്ഞു.ഒരുപരിപാടിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

×