ന്യൂഡല്‍ഹി: ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ആണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
/sathyam/media/post_attachments/4gvjJfprOJ7nkkyb3Yi5.jpg)
ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് അഭിപ്രായം അറിയിച്ചത്. ഉപാധികളോടെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.