/sathyam/media/post_attachments/9u3ZYFOzlMRHjSoH4GCR.jpg)
അമൃത്സര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുമായി പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു.
പഞ്ചാബ് സര്‍ക്കാരിന്റെ സഹായത്തോടെ രാഹുല്‍ ഗാന്ധി എംപി മുന്‍കൈ എടുത്താണ് ബസ് ഏര്‍പ്പാട് ചെയ്തത്. ബുധനാഴ്ച ബസ് കേരളത്തില്‍ എത്തിച്ചേരും. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര.
ട്രെയിന്‍ യാത്രാ ചെലവ് പഞ്ചാബ് സര്‍ക്കാര്‍ വഹിക്കും
ജലന്ധറില്‍ നിന്ന് മേയ് 19ന് കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിലെ യാത്രക്കാരുടെ ടിക്കറ്റ് അടക്കം പഞ്ചാബ് സര്‍ക്കാര്‍ വഹിക്കും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും ഔദ്യോഗിക പാസ് വാങ്ങിയാണ് യാത്ര ചെയ്യുന്നത്.
സ്വന്തമായി വാഹനമെടുക്കാന്‍ ശേഷിയില്ലാത്തവരെയാണ് കോണ്‍ഗ്രസ് നാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us