Advertisment

ഈ സമയവും നമ്മള്‍ കടന്നുപോകും, ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കും...പ്രവാസിയുടെ ആകുലതകളെ വരച്ചുകാട്ടി കുവൈറ്റ് യൂട്യൂബേഴ്‌സിന്റെ ഷോര്‍ട്ട്ഫിലിം; 'ലോക്ക്ഡൗണ്‍' ശ്രദ്ധേയമാകുന്നു

New Update

കുവൈറ്റ് സിറ്റി: ലോക്ക്ഡൗണ്‍ ഏറെ പ്രതിസന്ധിയിലാക്കിയത് പ്രവാസികളെയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ അന്യനാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.

Advertisment

ഈ സാഹചര്യത്തില്‍ പ്രവാസിയുടെ ആകുലതകളെ വരച്ചുകാട്ടി കുവൈറ്റ് യൂട്യൂബേഴ്‌സ് ഒരുക്കിയ 'ലോക്ക്ഡൗണ്‍' ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാവുകയാണ്.

publive-image

എട്ടു മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ഈ ഹ്രസ്വച്ചിത്രം പ്രവാസികളുടെ നിലവിലെ സാഹചര്യം നര്‍മ്മത്തില്‍ ചാലിച്ചും വേദനകള്‍ പങ്കുവച്ചും പ്രേഷകന് മുമ്പിലെത്തുന്നു.

പതിനേഴുപേര്‍ വ്യത്യസ്ഥ ഇടങ്ങളില്‍ നിന്ന് 90 ഷോട്ടുകളിലാണ് ഈ ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്.

അവരവരുടെ താമസ ഇടങ്ങളില്‍ നിന്ന് കാമറകളിലും മൊബൈലുകളിലുമായി ചിത്രീകരിച്ച രംഗങ്ങള്‍ എഡിറ്റ് ചെയ്തതും സംവിധാനം നിര്‍വഹിച്ചതും വിഷ്ണു ചിദംബരമാണ്. റോഷ്ണി ജോര്‍ജിയാണ് കഥ തയ്യാറാക്കിയത്.

ഷമീര്‍ എം.എ, നജീബ് വാക്കയില്‍, ഫഹദ് പള്ളിയാലില്‍, വിജിന്‍ദാസ്, ശ്രീജിത്ത് വിപിന്‍ചന്ദ്രന്‍, രാജേഷ് പട്ടാമ്പി, ഷാജഹാന്‍ കോക്കൂര്‍, ഫൈസല്‍ മുഹമ്മദ്, ജേക്കബ് കുര്യന്‍, ഹരികൃഷ്ണന്‍, വിഷ്ണു മുരുകന്‍, ഷമീര്‍ നെട്ടന്‍ചോല, ജസീറ സലിം, ജസ്‌ന ജസിം, ബേബി ഷാജില ഗുലാം, ഡാനിയ ഗുലാം എന്നിവരാണ് മറ്റ്‌ അഭിനേതാക്കള്‍.

യൂട്യൂബില്‍ വിവിധ പരിപാടികളിലൂടെ കഴിവ് തെളിയിച്ച കൂട്ടായ്മയാണ് കുവൈറ്റ് യൂട്യുബേഴ്‌സ്. ഉപ്പേരി മീല്‍സിന്റെ ബാനറില്‍ യൂട്യൂബില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ശ്രദ്ധേയമായി.

ഈ സമയവും നമ്മള്‍ കടന്നുപോകും, ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കും എന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് 'ലോക്ക്ഡൗണ്‍' അവസാനിക്കുന്നത്.

ഷോര്‍ട്ട്ഫിലിം കാണാന്‍...

Advertisment