കേരളത്തിൽ ഓടുന്ന ആറ് ട്രെയിനുകൾ: യാത്രാ സമയം, ഒഴിവാക്കിയ സ്റ്റോപ്പുകൾ, ബുക്കിങ് അറിയേണ്ടതെല്ലാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 1, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. കോ​ഴി​ക്കോ​ട് നിന്നും തിരുവനന്തപുരത്തേക്കുളള​​ ജ​ന​ശ​താ​ബ്​​ദി സ്​​പെ​ഷ്യലാ​ണ്​ ​(02076) ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം പ്രതിദിന യാത്രക്ക് തുടക്കമിട്ട ആദ്യ തീവണ്ടി.

കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനുളള ക്രമീകരണങ്ങള്‍ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിച്ചില്ല. ഇതിനാലാണ് കണ്ണൂരില്‍ നിന്നുളള യാത്ര കോഴിക്കോട് നിന്ന് തുടങ്ങിയതെന്ന് റെയില്‍വെ അറിയിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കും. ആറ് ട്രെയിനുകളാണ് ഇന്ന് മുതല്‍ സർവീസ് നടത്തുന്നത്.

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.

ടി​ക്ക​റ്റു​ക​ൾ 120 ദി​വ​സം മു​മ്പ് വ​രെ ബു​ക്ക് ചെ​യ്യാം.

ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം.

ഹെൽത്ത് സ്ക്രീനിങ്, ടിക്കറ്റ് ചെക്കിങ്ങ് എന്നിവ പൂർത്തിയാക്കണം.

പനിയുളളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല

ആരോ​ഗ്യ സേതു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഭക്ഷണം, വെളളം, സാനിറ്റൈസർ എന്നിവ യാത്രക്കായി കരുതണം.

യാ​ത്ര​ക്കി​ട​യി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ൽ 138 /139 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ട്രെ​യി​ൻ എ​ത്തി 30 മി​നി​റ്റി​ന​കം സ്​​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​ക​ണം.

താമസിച്ച് എത്തി സ്ക്രീനിങ് പൂർത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല.

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും യാത്രയ്ക്ക് അനുവദിക്കില്ല.

പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ് ഉ​ണ്ടാ​കി​ല്ല.

ഡേ/​എ​ക്സ്പ്ര​സ്​ ട്രെ​യി​നു​ക​ളി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക്​ മാ​ത്ര​മേ നോ​ൺ​സ്ലീ​പ്പ​ർ, സി​റ്റി​ങ്​ കോ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ.

ചാർട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളിൽ ഇനിമുതൽ രണ്ട് മണിക്കൂർ മുൻപ് റിസർവേഷൻ അനുവദിക്കും. കറൻ്റ് ടിക്കറ്റ് ബുക്കിങ് എന്ന ഈ സംവിധാനം നേരത്തെ അര മണിക്കൂർ മുൻപായിരുന്നു ലഭിച്ചിരുന്നത്. പ്രധാന സ്റ്റേഷനുകളില‍ കറന്റ് കൗണ്ടറുകളിലും ഓൺലൈനിലും കറന്റ് ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്.

ഇ​ന്ന്​ സര്‍വീസ് തു​ട​ങ്ങു​ന്ന സ്​​പെ​ഷ്യൽ ട്രെ​യി​നു​ക​ൾ

(02076/02075) തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം (ആ​ല​പ്പു​ഴ വ​ഴി) ജ​ന​ശ​താ​ബ്​​ദി
(06302/06301) തി​രു​വ​ന​ന്ത​പു​രം–​എ​റ​ണാ​കു​ളം–​തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി) പ്ര​തി​ദി​ന എ​ക്സ്പ്ര​സ്.
(06345 / 06346) തി​രു​വ​ന​ന്ത​പു​രം-​ലോ​ക്മാ​ന്യ​ത്തി​ല​ക്–​തി​രു​വ​ന​ന്ത​പു​രം പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ്.
(02617/02618) എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം പ്ര​തി​ദി​ന സ്പെ​ഷ​ൽ.
(02082/02081) തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി) ജ​ന​ശ​താ​ബ്​​ദി.

എ​റ​ണാ​കു​ളം ജ​ങ്‌​ഷ​ൻ -നി​സാ​മു​ദ്ദീ​ൻ (തു​ര​ന്തോ) എ​ക്സ്പ്ര​സ് (02284) ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​വാ​ര സർവീസായിരിക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്ന്‌ ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ ചൊ​വ്വാ​ഴ്‌​ച​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന തു​ര​ന്തോ​യു​ടെ നി​സാ​മു​ദ്ദീ​നി​ൽ നി​ന്നുളള​ മ​ട​ക്ക​യാ​ത്ര ശ​നി​യാ​ഴ്‌​ച​ക​ളി​ലാ​ണ്. വേ​ണാ​ട് എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ടി​രു​ന്ന പു​ല​ര്‍ച്ച അ​ഞ്ചി​നാ​ണ്​ തി​രു​വ​ന്ത​പു​രം-​എ​റ​ണാ​കു​ളം സ്പെ​ഷ്യല്‍. രാ​വി​ലെ 7.45ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 12.30ന്​ ​എ​റ​ണാ​കു​​ള​ത്തെ​ത്തും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന ​ട്രെ​യി​ൻ (06301) വൈ​കു​ന്നേ​രം 5.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ജൂ​ൺ ഒ​മ്പ​ത്​ മു​ത​ല്‍ രാ​വി​ലെ 7.45നാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ യാ​ത്ര.അ​തേ​സ​മ​യം ജൂ​ൺ 10 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നു​ള്ള ട്രെ​യി​ൻ രാ​വി​ലെ 5.15ന്​ ​പു​റ​​പ്പെ ട്ട്​ 9.45ന്​ ​എ​റ​ണാ​കു​ള​ത്തെ​ത്തും. മ​ട​ക്ക​യാ​ത്രാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

1. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076)

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. കോഴിക്കോട് നിന്ന് പകല്‍ 1.45ന് (എല്ലാ ദിവസവും)

2. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082)

തിരുവനന്തപുരത്ത് നിന്ന് പകല്‍ 2.45ന് പുറപ്പെടും. (ചൊവ്വ, ശനി എന്നി ദിവസങ്ങളില്‍ ഒഴികെ). കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50ന്. (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ), ഇത് കോഴിക്കോട് നിന്നാണ് പുറപ്പെടുക എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

3. തിരുവനന്തപുരം-ലോക്മാന്യതിലക് (06346)

തിരുവനന്തപുരത്ത് നിന്ന് പകല്‍ 9.30ന് പുറപ്പെടും. ലോക്മാന്യ തിലകില്‍ നിന്ന് പകല്‍ 11.40ന്. (എല്ലാദിവസവും സര്‍വീസ് ഉണ്ടായിരിക്കും)

4. എറണാകുളം ജംക്ഷന്‍-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (02617)

എറണാകുളത്ത് നിന്ന് പകല്‍ 1.15ന് പുറപ്പെടും. തിരികെയുളള ട്രെയിന്‍ നിസാമുദ്ദീനില്‍ നിന്ന് പകല്‍ 9.15ന് (എല്ലാദിവസവും)

5. എറണാകുളം ജംക്ഷന്‍ നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (02284)

എറണാകുളത്ത് നിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. നിസാമുദ്ദീനില്‍ നിന്ന് ശനിയാഴ്ചകളില്‍ രാത്രി 9.35ന്

6. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംക്ഷന്‍ (06302)

പ്രതിദിന പ്രത്യേക ട്രെയിന്‍ സര്‍വീസ് രാവിലെ 7.45 മുതല്‍ ആരംഭിക്കും. എറണാകുളം ജംക്ഷന്‍-തിരുവനന്തപുരം(06301) പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒരുമണിക്ക് പുറപ്പെടും.

7. തിരുച്ചിറപ്പളളി നാഗര്‍കോവില്‍(02627)

പ്രതിദിന സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് തിങ്കളാഴ്ച പകല്‍ ആറ് മുതല്‍ സര്‍വീസ് ആരംഭിക്കും. നാഗര്‍കോവിലില്‍ നിന്ന് പകല്‍ മൂന്ന് മണിക്ക്.

 

×