ലോക് ഡൗണിൽ മംഗലാപുരത്ത് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയും വിദ്യാർത്ഥികളെയും നാട്ടിലെത്തിച്ച് യൂത്ത് കോൺഗ്രസ്

New Update

മലപ്പുറം:  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ വിഭാവനം ചെയ്ത യൂത്ത് കെയർ സേവന പരിപാടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിന്റെ നേതൃത്വത്തിൽ മംഗലാപുരത്ത് ലോക് ഡൗണിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ യും, വിദ്യാർഥികളെയും വീടുകളിൽ എത്തിച്ചു.

Advertisment

publive-image

മലപ്പുറം ജില്ലക്കാരായ ഏതാനും മത്സ്യത്തൊഴിലാളികൾ മാസങ്ങളായി മംഗലാപുരത്ത് കുടുങ്ങിയ വിവരം പരപ്പനങ്ങാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫസൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെ വിവരമയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെ അറിയിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ഇവരുടെ രക്ഷക്കെത്തിയത്.

മലപ്പുറത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളായ കോയമോനും കൂട്ടരും പുറംകടലിൽ കുടുങ്ങിയാതായിരുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത് പോലും ആദ്യം ഇവർ അറിഞ്ഞിരുന്നില്ല. ബോട്ടിൽ പട്ടിണി സഹിക്കാതെ ഒടുവിൽ കരയിലെത്തിയ അവർ നിരവധി ദിവസം വഴിവക്കിലാണ് കിടന്നുറങ്ങിയത്. ഇവരുടെ ദുരിതം അറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊട്ടടുത്ത ജുമാമസ്ജിദിൽ വിവരമറിയിക്കുകയും തുടർന്ന് ഇവരെ മദ്രസയിൽ താമസിപ്പിക്കുകയും, ഭക്ഷണം നൽകുകയുമായിരുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ കോയമോൻ, അസൈനാർ കുട്ടി, മുനീർ പി. എം, കാസ്മി, ഹനീഫ, എന്നിവർക്ക് കേരള സർക്കാരിന്റെ ജാഗ്രത പാസ് ലഭിക്കാൻ അപേക്ഷിക്കുകയും, തുടർന്ന് ഇവരെ സ്വദേശത്ത് എത്തിക്കാൻ സൗജന്യമായി വാഹനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് തയ്യാറാക്കി നൽകി . മംഗലാപുരം തുറമുഖത്തുനിന്ന് തലപ്പാടി വരെ ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിൽ ഇവരെ എത്തിച്ചു.

രാവിലെ തലപ്പാടി അതിർത്തിയിൽ നോയൽ പാസുമായി കോവിഡ് കൗണ്ടറിൽ എത്തിച്ചു.തുടർന്ന്  നടപടിക്രമങ്ങൾ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾ യാത്രയായി. ലഘു ഭക്ഷണ കിറ്റുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തയ്യാറാക്കി നൽകിയിരുന്നു.

publive-image

പിന്നീട് മംഗലാപുരത്തെ വിവിധ കോളേജുകളിൽ കുടുങ്ങിക്കിടന്ന കേരളത്തിലെ വിവിധ ജില്ലകളിലെ 25 വിദ്യാർഥികളെ വീടുകളിൽ എത്തിക്കാൻ , ബസ് സൗകര്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏർപ്പെടുത്തി. തലപ്പാടിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ യാത്രയയക്കാൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എൻ. എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീൻ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷ്റഫ് എന്നിവർ എത്തിച്ചേർന്നു. യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ മനാഫ് നുള്ളിപ്പാടി, സന്തു ടോം ജോസ്,ശിവൻ ആറുവത്ത്, ശ്രീജിത്ത് കോടോത്ത് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. നീലേശ്വരത്ത് കുടിവെള്ളവുമായി നീലേശ്വരം നഗരസഭ മുൻ കൗൺസിലർ ഇ ഷജീറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി.

മുഴുവൻ വിദ്യാർഥികൾക്കും ലഘു ഭക്ഷണ കിറ്റുകൾ യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് ഇർഷാദ് മഞ്ചേശ്വരം വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ.ഷഹിന്റെ നിർദ്ദേശപ്രകാരം വടകര നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി വിദ്യാർഥികൾക്ക് രാത്രി ഭക്ഷണം എത്തിച്ചു നൽകി.

malappuram
Advertisment