റോം: വിമോചനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ ലോക്ക്ഡൗണ്‍ ഇറ്റലിക്കാര്‍ക്ക് ഒരു തടസമായിരുന്നില്ല. ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പതാകകള്‍ വീശി അവര്‍ അത് ആഘോഷിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായി ഒരുകാലത്ത് തെരുവുകളില്‍ അലയടിച്ചിരുന്ന 'ബെല്ല ചാവോ ' (Bella Ciao) എന്ന പ്രതിഷേധഗാനം പാടി ഇറ്റലിക്കാര്‍ തങ്ങളുടെ ആഘോഷത്തിന് മിഴിവേകി.
19-ാം നൂറ്റാണ്ടില്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ ഗാനം പിന്നീട് നാസി ഭരണത്തിനെതിരായ പ്രതിഷേധഗാനമായി മാറുകയായിരുന്നു.
Firenze. Sant'Ambrogio. #BellaCiaoDaOgniBalconepic.twitter.com/6I50y0wxlS
— Angela (@sioavessiprevis) April 25, 2020
മുസോളിനി ഭരണത്തിനും നാസി അധിനിവേശത്തിനുമെതിരെ 1943ല്‍ രൂപംകൊണ്ട ജനകീയപ്രതിരോധമാണ് ബെല്ല ചാവോ എന്ന പ്രതിഷേധഗാനത്തിന് രൂപം നല്‍കിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയുടെ നാസി അധിനിവേശം അവസാനിച്ച ദിനമാണ് (ഏപ്രില്‍ 25) ഇറ്റലി വിമോചനദിനമായി ആഘോഷിക്കുന്നത്.