ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ തോല്‍വിയ്ക്ക് കാരണം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന തെറ്റിദ്ധാരണ:  പി ജയരാജന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 22, 2020

കൊച്ചി : ദേശീയ തലത്തില്‍ മോദിക്ക് പകരം രാഹുല്‍ ഗാന്ധി വരും എന്ന തെറ്റിദ്ധാരണയാണ് സിപിഎമ്മിന്‍റെ ലോക്‌സഭ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണമെന്ന് സിപിഎം നേതാവ് പി. ജയരാജന്‍ . എല്ലാവരും കരുതുന്നതു പോലെ ശബരിമല വിഷയമല്ല തങ്ങളുടെ പരാജയത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു .

ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശി സിപിഎമ്മിനുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറുമായിരുന്നു .

സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം .സിപിഎമ്മിനു എല്ലാ കാലത്തും ഒരേ നിലപാടാണ് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില വിശ്വാസികളെ ശബരിമല വിഷയം ഏറെ ബാധിച്ചിരുന്നു . വിശ്വാസികളുടെ വികാരം വ്രണപ്പെട്ട കാര്യമായിരുന്നു അത് . എന്നാല്‍ മുഖ്യമന്ത്രി അന്ന് പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇന്നും നില്‍ക്കുന്നത് .

×