ലോക്സഭാ തിരഞ്ഞെടുപ്പ്: ലഖിംപുർ ഖേരി അക്രമത്തിലെ മുഖ്യപ്രതിയുടെ പിതാവും മത്സരിക്കും

New Update
Ajay Mishra to contest Lok Sabha polls

ഡല്‍ഹി: ലഖിംപൂർ ഖേരി അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ  പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഖേരിയിൽ നിന്നുള്ള നിലവിലെ എംപി കൂടിയായ അജയ് മിശ്ര അതേ സീറ്റിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടും.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ പാർട്ടിയിലെ പ്രമുഖർ ഉൾപ്പെട്ട 195 സ്ഥാനാർത്ഥികളുടെ ബിജെപിയുടെ ആദ്യ പട്ടികയിൽ മിശ്രയുടെ സീറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

2014ലും 2019ലും രണ്ട് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അജയ് മിശ്ര ഖേരി മണ്ഡലത്തിൽ നിന്ന് ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്.

2021ൽ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ആശിഷ് മിശ്രയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും 2023 ജനുവരിയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു .

Advertisment