റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു, വാരാണസിയില്‍ നരേന്ദ്ര മോദി മുന്നില്‍; ഗുജറാത്തിലെ ഗാന്ധിനഗറില്‍ അമിത് ഷാ ലീഡ് ചെയ്യുന്നു; ഹെദരാബാദില്‍ അസദുദ്ദീന്‍ ഒവൈസി ലീഡ് ചെയ്യുന്നു

നേരത്തെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കിരിത്ഭായ് ഈശ്വര്‍ഭായ് പട്ടേലിനെ 4.8 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി വിജയിച്ചത്.

New Update
rahul gandhi narendra modi

ഡല്‍ഹി: റായ്ബറേലിയില്‍ തപാല്‍ ബാലറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിനെക്കാള്‍ മുന്നിലാണ്. ഗാന്ധി കുടുംബത്തിന്റെ കോട്ടയാണ് ഈ സീറ്റ്, മുമ്പ് സോണിയ ഗാന്ധി പ്രതിനിധീകരിച്ചിരുന്നു. ഇപ്പോള്‍ രാജ്യസഭയിലേക്ക് മാറിയിരിക്കുകയാണ്.

Advertisment

ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലീഡ് നേടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചതുര്‍സിന്‍ഹ് ജവാന്‍ജി ചാവ്ദയെ 5.5 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ പരാജയപ്പെടുത്തിയത്.

നേരത്തെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കിരിത്ഭായ് ഈശ്വര്‍ഭായ് പട്ടേലിനെ 4.8 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി വിജയിച്ചത്.

വാരാണസിയില്‍ തപാല്‍ ബാലറ്റ് എണ്ണുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍. ഗോരഖ്പൂരില്‍ ആദ്യഘട്ടത്തില്‍ ബിജെപിയുടെ രവി കിഷന്‍ ലീഡ് ചെയ്യുന്നു. ഹൈദരാബാദില്‍ ബിജെപിയുടെ മാധവി ലതയെക്കാള്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ലീഡ് ചെയ്യുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍, മണ്ഡലത്തില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ 60 ശതമാനത്തോളം നേടി എഐഎംഐഎം തലവന്‍ ഹൈദരാബാദ് സീറ്റില്‍ വിജയം ഉറപ്പിച്ചിരുന്നു.

Advertisment