ഒഡീഷയില്‍ ഭൂരിപക്ഷവും മറികടന്ന് ബിജെപി; ബിജെഡി 54 സീറ്റുകളില്‍ മുന്നില്‍

ഒഡീഷയിലെ 147 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 എന്നീ നാല് ഘട്ടങ്ങളിലായാണ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
odisha Untitled.v.jpg

ഡല്‍ഹി: ഒഡീഷയില്‍ ഭൂരിപക്ഷം മറികടന്ന് ബിജെപി. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) 54 സീറ്റുകള്‍ക്ക് പിന്നിലാണ്. ഇതോടെ ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisment

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ബിജെപി 78 സീറ്റുകളില്‍ മുന്നിലെത്തിയപ്പോള്‍ ബിജെഡി 54 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

ബിജെപിയും ബിജെഡിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചത്. ഒഡീഷയിലെ മൊത്തം 147 നിയമസഭാ സീറ്റുകളില്‍ 62-80 സീറ്റുകള്‍ ബിജെപി നേടുമെന്ന് സര്‍വ്വേ പ്രവചിച്ചിരുന്നു.