വിജയം ഉറപ്പാക്കാന്‍ കഠിനമായി പ്രയത്‌നിച്ചു, പക്ഷേ തീരുമാനം ഞങ്ങളുടെ കൈയിലല്ല; രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ച് ദിനേശ് പ്രതാപ് സിംഗ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,60,914 വോട്ടുകളുമായി രാഹുല്‍ ഗാന്ധി മുന്നിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി 1,59,870 വോട്ടുകള്‍ക്ക് പിന്നിലാണ്.

New Update
dineshUntitled.v.jpg

ഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ച് ബിജെപിയുടെ റായ്ബറേലി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിംഗ്.

Advertisment

പരാജയം സമ്മതിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കോട്ടയില്‍ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ അക്ഷീണം പ്രയത്‌നിച്ചിട്ടും തീരുമാനം ഞങ്ങളുടെ കൈയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ വിനയത്തോടെയും കഠിനാധ്വാനത്തോടെയുമാണ് ഞാന്‍ റായ്ബറേലിയിലെ ജനങ്ങളെ സേവിച്ചതെന്ന് ദിനേശ് പ്രതാപ് സിംഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്റെ സേവനത്തിനിടയില്‍ എന്റെ ചിന്തകളിലോ വാക്കുകളിലോ പ്രവൃത്തികളിലോ എന്തെങ്കിലും തെറ്റ് സംഭവിക്കുകയോ ആരെയെങ്കിലും വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു.-അദ്ദേഹം കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,60,914 വോട്ടുകളുമായി രാഹുല്‍ ഗാന്ധി മുന്നിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി 1,59,870 വോട്ടുകള്‍ക്ക് പിന്നിലാണ്.

Advertisment