സിപിഐ സ്ഥാനാർത്ഥി പ്രഖ്യാപനം 27ന്, തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും: ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കും; തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്ന് ബിനോയ് വിശ്വം

New Update
binoyUntitled

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Advertisment

തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് തുടങ്ങി. ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്‍കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. 

Advertisment