ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യാജം; ഒരു തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

New Update
commission

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

Advertisment

ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കുമെന്ന തരത്തില്‍ വാട്‌സ് ആപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറപ്പെടുവിക്കുമെന്നും വോട്ടെണ്ണല്‍ ഏപ്രില്‍ 22 ന് നടക്കുമെന്നുമായിരുന്നു സന്ദേശങ്ങള്‍ പ്രചരിച്ചത്.

Advertisment