അമേഠിയിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ്? വിയർത്ത് സ്മൃതി ഇറാനി; കിഷോരി ലാലിൻ്റെ ലീഡ് 29,000 കടന്നു

New Update
lok-sabha-election-2024-result-amethi-updates-bjp-candidate-smriti-irani-lead-110693165.webp

അമേഠി: ഉത്തർ പ്രദേശിലെ അമേഠിയിൽ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനി വളരെ പിന്നിൽ. കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ 29,400 വോട്ടുകളുടെ ലീഡ് നിലനിർത്തുകയാണ്. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി 2019ൽ രാഹുൽ ഗാന്ധിയിൽനിന്ന് സ്മൃതി ഇറാനി പിടിച്ചെടുത്ത മണ്ഡലമാണ് അമേഠി.

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, ഇതുവരെ 98229 വോട്ടുകളാണ് കിഷോരി ലാലിന് ലഭിച്ചിരിക്കുന്നത്. സ്മൃതി ഇറാനിക്ക് 68829 വോട്ടുകളാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബിഎസ്പി സ്ഥാനാർഥി നാനേ സിങ് ചൗഹാന് 6957 വോട്ടുകളാണ് ലഭിച്ചത്. മൊത്തം 9,76,053 വോട്ടുകളാണ് പോൾ ചെയ്തത്.

Advertisment