New Update
/sathyam/media/media_files/khPMJxJk4A2RXyq41xXo.jpg)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലിൽ അടൂർ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും മുന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു.
Advertisment
ചാലക്കുടിയിൽ സി.രവീന്ദ്രനാഥും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ് ഗോപി 56 വോട്ടുകൾക്ക് മുന്നിൽ .വടകരയിൽ ഷാഫി പറമ്പിൽ 216 വോട്ടിന് മുന്നിൽ .
ഇടുക്കിയിൽ യുഡിഎഫ് ലീഡ് നില വർധിപ്പിച്ചു. ഡീൻ കുര്യാക്കോസിന്റെ ലീഡ് നില 4324 വോട്ടിന് മുന്നിട്ടുനിൽക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us